തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് സി.പി.ഐ. തിരുത്താന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.

സ്വന്തം വകുപ്പുകളില്‍ ഒന്നും ചെയ്യാനാകാത്ത വിധം ബാക്കി മന്ത്രിമാരെ തളച്ചിടുകയാണ് പിണറായി. സി.പി.ഐ.എമ്മിന്റെ താല്‍പ്പര്യ പ്രകാരം പ്രവര്‍ത്തിക്കാത്തവരെ പരസ്യ വിമര്‍ശനത്തിലൂടെ ഇല്ലാതാക്കാനാണ് ശ്രമം.


Also Read: മണിയുടെ പ്രസംഗം ഗൗരവതരം; സംസ്ഥാനത്തെ പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതി


സി.പി.ഐ സംസ്ഥാന കൗണ്‍സിലിലാണ് സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംസ്ഥാന നിര്‍വ്വാഹക സമിതിയിലും നേരത്തേ സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

സി.പി.ഐ.എമ്മിന്റെ ബി ടീമായി സി.പി.ഐയെ മാറ്റാന്‍ ശ്രമിക്കുന്നു. ഇത് പ്രതിരോധിക്കുന്നതില്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തിനും പിഴവുകള്‍ സംഭവിച്ചു. ഇത് ഗൗരവത്തോടെ കാണണം.


Related Story: സി.പി.ഐ പോയാലും മന്ത്രിസഭ തകരില്ല: മുന്നണി ബന്ധങ്ങളില്‍ മാറ്റംവരുമെന്ന് ചെറിയാന്‍ ഫിലിപ്പ്


മുന്നണി മര്യാദകള്‍ പാലിക്കാന്‍ സി.പി.ഐ.എം തയ്യാറല്ലാ എങ്കില്‍ കടുത്ത നിലപാടുകള്‍ എടുക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ സി.പി.ഐ.എമ്മിന്റേത് മാത്രമാണെന്ന് വരുത്തി തീര്‍ക്കാനാണ് അവരുടെ ശ്രമമെന്നും വിമര്‍ശനമുയര്‍ന്നു.