ഇടുക്കി: മുല്ലപ്പെരിയാര്‍ സമര സമിതിയില്‍ നിന്നും പ്രൊഫസര്‍ സി.പി റോയിയെ പുറത്താക്കി. സമരസമിതി എക്‌സിക്യുട്ടീവ് കമ്മിറ്റി ഐക്യകണ്‌ഠേനെയാണ് തീരുമാനമെടുത്തത്. സമരസമിതിയുടെ രക്ഷാധികാരിയായ ഫാദര്‍ ജോയി നിരപ്പേല്‍ പുതിയ ചെയര്‍മാനാകും.

വ്യക്തിപരമായ തന്റെ അഭിപ്രായമാണ് പ്രധാനമന്ത്രിയെ കത്തെഴുതി അറിയിച്ചത് എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സി.പി റോയിക്കെതിരായ നടപടി സമരസമിതി വേണ്ടെന്ന് വെച്ചിരുന്നു. എന്നാല്‍ ഇന്ന് ഡൂള്‍ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഈ വാദഗതികള്‍ തുടര്‍ന്നും അവതരിപ്പിക്കുകയും മുല്ലപ്പെരിയാര്‍ സമരം അവസാനിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ഇതാണ് റോയിക്കെതിരായ നടപടിക്ക് വഴിവെച്ചത്.

Subscribe Us:

നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് പി.സി റോയി പ്രതികരിച്ചു.
ചപ്പാത്തില്‍ സി.പി റോയിക്കെതിരെ സമരസമിതിയും ജനങ്ങളും പങ്കെടുത്ത പ്രകടനം നടന്നു.

Malayalam News
Kerala News in English