എറണാകുളം: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്റെ പിതാവ് സി പി രാമന്‍ നമ്പൂതിരി (89) അന്തരിച്ചു. സംസ്‌ക്കാരം വൈകിട്ട് അഞ്ച് മണിക്ക് തൃക്കാക്കര പൊതുശ്മശാനത്തില്‍. സി ആര്‍ നീലകണ്ഠന്‍ , സി ആര്‍ ശ്രീരാമന്‍ , സി ആര്‍ സത്യവതി എന്നിവര്‍ മക്കളും വി എം ഗിരിജ, മീന, പ്രകാശന്‍ എന്നിവര്‍ മരുമക്കളുമാണ്.