എഡിറ്റര്‍
എഡിറ്റര്‍
ഭരണപരിഷ്‌കാര കമ്മീഷനെ സര്‍ക്കാര്‍ മൂലയ്ക്കിരുത്തി: കമ്മീഷനംഗം സി.പി നായര്‍.
എഡിറ്റര്‍
Saturday 4th February 2017 1:06pm

vscp

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷകാര കമ്മീഷനെ സര്‍ക്കാര്‍ മൂലയ്ക്കിരുത്തിയെന്ന ആരോപണവുമായി കമ്മീഷന്‍ അംഗവും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.പി നായര്‍.

ഭരണ പരിഷ്‌കാര കമ്മീഷന്റെ പരിഗണനാ വിഷയമായിരുന്ന കേരള അഡ്മിനിസ്ട്രറ്റീവ് സര്‍വീസ് (കെ.എ.എസ്) സര്‍ക്കാര്‍ ഏകപക്ഷീയമായാണ് നടപ്പാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.


Dont Miss ലോ അക്കാദമി വിഷയത്തില്‍ മൗനം പാലിച്ചിട്ടില്ല: ജേക്കബ്ബ് തോമസില്‍ പൂര്‍ണവിശ്വാസമെന്നും പിണറായി 


കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ഭരണ കാര്യക്ഷമത ഉയര്‍ത്തില്ലെന്ന് പറഞ്ഞ സിപി നായര്‍ കെഎഎസ് രൂപീകരണം സംബന്ധിച്ച് ഭരണപരിഷ്‌കാര കമ്മീഷനുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് ആരോപിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ കമ്മീഷനോട് ഇത്തരം സമീപനം സ്വീകരിച്ചത് ശരിയായില്ലെന്നും ഇദ്ദേഹം പറയുന്നു.. മാതൃഭൂമി ന്യൂസിന്റെ അകം പുറം പരിപാടിയില്‍ പങ്കെടുക്കവെയാണ് സി.പി നായര്‍ ആരോപണം ഉന്നയിച്ചത്.

ധൃതിപിടിച്ച് ഉത്തരവിറക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. എന്ത് സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയെന്നത് വ്യക്തമല്ല. കെ.എ.എസ് വന്നതുകൊണ്ട് സംസ്ഥാന ഭരണത്തിന്റെ കാര്യക്ഷമത വര്‍ധിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement