കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ എ കെ ആന്റണിയെ സാക്ഷിയാക്കണമെന്ന ഹരജി തള്ളിയതിലൂടെ കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള പിണറായിയുടെ തന്ത്രം പൊളിഞ്ഞിരിക്കയാണെന്ന് സി എം പി നേതാവ് സി പി ജോണ്‍.

പിണറായി ഹരജി നല്‍കിയപ്പോള്‍ തന്നെ അത് തള്ളുമെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് എല്ലാം അറിയാമായിരുന്നു. കേസില്‍ നിന്ന് പിണറായി എത്ര രക്ഷപ്പെടാന്‍ ശ്രമിച്ചാലും കരുക്ക് ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us: