ജഗതിക്ക് പകരമാവാന്‍ തമിഴ് കോമഡിതാരം വിവേകെത്തുന്നു. പി. ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ‘കൗബോയ്’ എന്ന ചിത്രത്തിലാണ് ജഗതിക്ക് പകരക്കാരനായി വിവേകെത്തുന്നത്.

Subscribe Us:

മലയാളത്തിന്റെ ബിഗ്‌സ്‌ക്രീനില്‍ എന്നും ജ്വലിച്ചുനിന്ന താരമായിരുന്നു ജഗതി ശ്രീകുമാര്‍. തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് ജഗതി. ജഗതിക്ക് അപകടം സംഭവിക്കുന്നതിന് മുമ്പ് ചിത്രീകരണം ആരംഭിച്ച ചിത്രമാണ് ‘കൗബോയ്’.

Ads By Google

ചിത്രത്തില്‍ ജഗതി അഭിനയിച്ചതിന്റെ ബാക്കി ഭാഗങ്ങളാണ് വിവേക് ചെയ്യുന്നത്. ജഗതിയുടെ കുറച്ച് റോളുകള്‍ മാത്രമാണ് വിവേകിനെ വെച്ച് ചെയ്യുന്നതെന്നത്. ആസിഫ് അലിയും മൈഥിലിയോടുമൊപ്പമുള്ള ജഗതിയുടെ സീന്‍ ഒഴിവാക്കാന്‍ പറ്റില്ല. ആ റോളുകള്‍ വിവേകിനെക്കൊണ്ട് ചെയ്യിപ്പിക്കണം.

വിവേക് ജഗതിയുടെ വലിയ ആരാധകനാണ്, ആ ആരാധന വിവേകിനേയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരേയും ഏറെ സഹായിക്കുമെന്നും ചിത്രത്തിന്റെ സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ പറഞ്ഞു.

തമിഴ് ചലച്ചിത്രലോകത്തെ തന്റെ ഹാസ്യകഥാപാത്രങ്ങളിലൂടെ ആവേശം കൊള്ളിച്ച നടനാണ് വിവേക്. പകരക്കാരനില്ലാതെ തമിഴ് സംവിധായകരെ എന്നും അമ്പരപ്പിച്ച നടന്‍കൂടിയാണ് വിവേക്.