എഡിറ്റര്‍
എഡിറ്റര്‍
ബീഹാറില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; ഭൂരിപക്ഷത്തിന്റെ മതവികാരം വൃണപെടുത്തിയതിന് മര്‍ദ്ദനമേറ്റവര്‍ക്കെതിരെ കേസ്
എഡിറ്റര്‍
Friday 18th August 2017 5:34pm


ബീഫ് കഴിച്ചെന്നാരോപിച്ച് ബീഹാറില്‍ മുസ്‌ലിം യുവാക്കള്‍ക്കുനേരെ വീണ്ടും ഗോ സംരക്ഷകരുടെ അതിക്രമം.ബീഹാറിലെ ധുര്‍മ്മ ജില്ലയിലെ മുഹമ്മദ് ഷഹാബുദ്ദീന്റെയും അയല്‍വാസികളുടെയും വീട്ടിലാണ് അതിക്രമം. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിന്റെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് മര്‍ദ്ദനമേറ്റവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഷഹാബുദ്ദീന്‍ രാത്രിയില്‍ പശുവിനെ കെന്നെന്നും അത് അയല്‍വാസികളെല്ലാം കൂടി രാത്രി കഴിച്ചെന്നും ആരോപിച്ചാണ് ഗോ സംരക്ഷകര്‍ വീട് ആക്രമിച്ചത്. ഭാരത് മാതാ കി ജയ് വിളികളോടെ എത്തിയ വിശ്വഹിന്ദു പ്രവര്‍ത്തകരടക്കമുള്ള അമ്പതോളം പേരടങ്ങിയ സംഘം വടികളുപയോഗിച്ചാണ് ഇവരെ മര്‍ദ്ദിച്ചത്.


Also read ഗോരഖ്പൂര്‍ ദുരന്തം: അലഹാബാദ് ഹൈക്കോടതി യു.പി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിന് നേരെ ആക്രമി സംഘം കല്ലെറിഞ്ഞു. തുടര്‍ന്ന് ഷഹാബുദ്ദീന്‍ അടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ സമയം നീതി നടപ്പാക്കാന്‍ ഇവരെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ഗോസംരക്ഷകര്‍ അവശ്യപെട്ടിരുന്നതായി ജനജാഗരണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷഹാബുദ്ദീനെയും അയല്‍വാസികളെയും ആക്രമിച്ച ഗോസംരംക്ഷകര്‍ക്കെതിരെ കേസെടുക്കാത്തത് ആക്രമണമുണ്ടായതായി ആരും പരാതി നല്‍കാത്തത് കൊണ്ടാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് മൂന്നാം തിയ്യതിയും ബീഹാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ ഗോ സംരക്ഷകര്‍ ആക്രമിച്ചിരുന്നു.

Advertisement