എഡിറ്റര്‍
എഡിറ്റര്‍
പട്ടികജാതി വനിതകള്‍ക്ക് ‘പശു’ പദ്ധതിയുമായി മില്‍മ
എഡിറ്റര്‍
Wednesday 15th August 2012 8:42am

കൊച്ചി: പട്ടികജാതി വനിതകള്‍ക്ക് പശുവിനെ വാങ്ങാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയുമായി മില്‍മ. മില്‍മയുടെ ഏറണാകുളം യൂണിയനാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്.

Ads By Google

500 വനിതകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി പശുവിനെ ലഭിക്കുക. ഇവരെ ഏറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കും.

സംസ്ഥാന പട്ടികജാതി വികസന വകുപ്പില്‍ നിന്ന് അനുവദിച്ച 131 ലക്ഷം രൂപയുടെ സാമ്പത്തികസഹായം പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍, മാനേജിങ് ഡയറക്ടര്‍ സുശീല്‍ ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം 18ന് മൂന്നിന് ആലുവ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ബലഭദ്ര ഓഡിറ്റോറിയത്തില്‍ ടൂറിസം, പട്ടികജാതി വികസന മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും.

Advertisement