Categories

കൊലയാളി സംഘം രാഷ്ട്രീയ വിരോധികളുടെ കൈയ്യിലെ ആയുധമെന്ന് കോടതി

t.p

കോഴിക്കോട്: ടി.പി വധം രാഷ്ട്രീയ പകപോക്കലാണെന്ന് വിധി പ്രസ്താവിച്ച എരഞ്ഞിപ്പാലം മാറാട് പ്രത്യേക കോടതി. വ്യക്തിപരമായ കാരണങ്ങളല്ല കൊലപാതകത്തിന് പിന്നിലെന്നും കോടതി നിരീക്ഷിച്ചു.

കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകയാണ്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് കൊല നടത്തിയത്. ആസൂത്രിതവും പൈശാചികവുമായ കൊലപാതകമാണെന്നും സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ്.

പുതുതായി രൂപം കൊണ്ട ആര്‍.എം.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. രാഷ്ട്രീയ കൊലപാതചകങ്ങല്‍ കേരളത്തില്‍ വര്‍ധിച്ചു വരികയാണ്.

പ്രാദേശിക രാഷ്ട്രീയ നേതാവായിരുന്നു ടിപി ചന്ദ്രശേഖരന്‍.  ഇദ്ദേഹത്തോടുള്ള രാഷ്ട്രീയ വൈര്യത്തിന്റെ പേരിലുള്ള കൊലപാതകമാണ് നടന്നത്. രാഷ്ട്രീയ വിരോധികളുടെ കൈയ്യിലെ ആയുധമായിരുന്നു കൊലയാളി സംഘമെന്നും കോടതി നിരീക്ഷിച്ചു.

ടി.പി വധക്കേസില്‍ പ്രതികളാണെന്ന് കണ്ടെത്തിയ 12 പേരില്‍ 11 പേര്‍ക്കും ജീവപര്യന്തം തടവാണ് ശിക്ഷ വിധിച്ചത്. കൊലയാളി സംഘത്തില്‍ പെട്ട ആദ്യ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തത്തിന് പുറമേ 50,000 രൂപ പിഴയും ഈടാക്കി.

സി.പി.ഐ.എം നേതാക്കളായ കുഞ്ഞനന്തന്‍, രാമചന്ദ്രന്‍, ട്രൗസര്‍ മനോജ് എന്നിവര്‍ക്ക് ജീവപര്യന്തത്തിന് പുറമേ ഒരു ലക്ഷം രൂപ പിഴയും വാഴപ്പടച്ചി റഫീഖിനും ഒരു ലക്ഷം രൂപ പിഴ ഈടാക്കി.