ന്യൂദല്‍ഹി: ദേശീയ പാതയ്ക്കു സമീപത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സൂപ്രീം കോടതി വിധിയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍കണ്ഡേയ കഠ്ജു. നിയമം നിര്‍മ്മിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നായിരുന്നു കഠ്ജുവിന്റെ വിമര്‍ശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പുതിയ നിയമത്തിനെതിരെ കഠ്ജു തന്റെ അഭിപ്രായം വ്യക്തമാക്കിയ്ത്.

ഇന്ത്യന്‍ ഭരണഘടനയില്‍ അധികാരത്തെ കൃത്യമായി വിഭജിച്ചിട്ടുണ്ടെന്നും നിയമനിര്‍മ്മിക്കുക നിയമനിര്‍മ്മാണ സഭയുടെ അധികാരമാണ്. കോടതിയുടേതല്ലെന്നും കഠ്ജു പറയുന്നു.

ദേശീയ പാതയുടെ 500 മീറ്റര്‍ അകലെ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ പുതിയ നിയമം അപലപനീയമാണെന്നും അദ്ദേഹം പറയുന്നു. നിയമമുണ്ടെങ്കില്‍ അത് നടപ്പിലാക്കാന്‍ കോടതികള്‍ക്ക് അവകാശമുണ്ടെങ്കിലും നിയമം ഉണ്ടാക്കാനും അത് നടപ്പിലാക്കാനും അവകാശമില്ല.


Also Read: എക്‌സ്‌ക്ലൂസിവ്:  കോളേജ് മാഗസിനില്‍ ആര്‍.എസ്.എസ്സിനേയും ഹിന്ദുത്വത്തേയും പറ്റി പറയുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്ന് മാനേജ്‌മെന്റ്; വിലക്കപ്പെട്ട ഭാഗങ്ങളില്‍ ‘കത്രിക’ അച്ചടിച്ച് മാഗസിന്‍ പുറത്തിറങ്ങി; സംഭവം ജെ.ഡി.ടി ഇസ്‌ലാം കോളേജില്‍


ദേശീയ പാതയുടെ 500 മീറ്റര്‍ പരിധിയ്ക്കുള്ളിലുള്ള മദ്യശാലകളിലും ഹോട്ടലുകളിലും മറ്റും മദ്യം വിളമ്പരുതെന്ന് ഏത് നിയമമാണ് പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിലൂടെ പത്ത് ലക്ഷം പേരുടെ ജോലി ഇല്ലാതാകുമെന്നും സുപ്രീം കോടതി നടപടി ഭരണഘടനാ ലംഘനാമാണെന്നും അദ്ദേഹം പറയുന്നു.