തൃശൂര്‍: സൗമ്യവധക്കേസില്‍ ഡോ. ഉമന്‍മേഷിനെ വീണ്ടും വിസ്തരിക്കാന്‍ തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവ്. വിചാരണവേളയില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ഉന്‍മേഷ്.

പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയ ഡോ. ഉന്മേഷിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 193 ാം വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജി രവീന്ദ്രബാബുവിന്റെ ഉത്തരവ്.

Subscribe Us:

സൗമ്യയെ പോസ്റ്റ്‌മോര്‍ട്ടം നടത്തി താന്‍ തയാറാക്കി വകുപ്പ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടല്ല കോടതിയില്‍ വന്നതെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍ ഡോ. ഉന്‍മേഷ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പോസ്റ്റമോര്‍ട്ടം നടത്തി സര്‍ട്ടിഫിക്കറ്റ് വകുപ്പ് മേധാവിക്ക് നല്‍കിയത് താനായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി തന്റെ കൈയൊപ്പുള്ള സര്‍ട്ടിഫിക്കറ്റല്ല കോടതിയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഡോ.ഷേര്‍ളി വാസു, ഡോ.എ.കെ.ഉന്‍മേഷ്, ഡോ.രാജേന്ദ്രപ്രസാദ് എന്നിവരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് ഉന്‍മേഷ് സ്വന്തം കൈപ്പടയില്‍ എഴുതിയ രജിസ്റ്റര്‍ കോടതിയിലുണ്ട്.