ജസീക്കാ ലാല്‍ വധക്കേസ്: ശയന്‍ മുന്‍ഷിയെ വിചാരണ ചെയ്യണമെന്ന് കോടതി
India
ജസീക്കാ ലാല്‍ വധക്കേസ്: ശയന്‍ മുന്‍ഷിയെ വിചാരണ ചെയ്യണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2013, 10:24 pm

[]ന്യൂദല്‍ഹി: ബോളിവുഡ് നടിയും,മോഡലുമായിരുന്ന ജസീക്ക ലാലിനെ കൊലപ്പെടുത്തിയ കേസില്‍  കള്ളസാക്ഷ്യം നല്‍കിയ ബോളിവുഡ് നടന്‍ ശയന്‍ മുന്‍ഷിയേയും, ബാലിസ്റ്റിക് വിദഗ്ധന്‍ പ്രേം സാഗറിനേയും വിചാരണ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.[]

വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന സെക്ഷന്‍ 340ാം വകുപ്പാണ് ഇവര്‍ക്കെതിരെ വിചാരണാ കോടതി ചുമത്തിയിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തില്‍ പ്രതികള്‍ക്കനുകൂലമായ നിലപാടെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് കേസിലെ 19 സാക്ഷികളെ വിചാരണ ചെയ്യണമെന്ന്, നേരത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍  ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കേസിലെ 17 സാക്ഷികളെ കോടതി വിട്ടയക്കുകയായിരുന്നു.

1999 ഏപ്രിലിലാണ് മോഡലായ ജസീക്ക ലാല്‍ ഡല്‍ഹിയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്.

2006 ഫെബ്രുവരിയില്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ കേസിലെ പ്രതികളെ വിചാരണ കോടതി വെറുതെവിട്ടിരുന്നു. എന്നാല്‍ 2006 ഡിസംബറില്‍ വിചാരണ കോടതി ഉത്തരവ് റദ്ദ് ചെയ്ത ദല്‍ഹി ഹൈക്കോടതി കേസിലെ മുഖ്യപ്രതിയും ഹരിയാന കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മ്മയുടെ മകനുമായ മനു ശര്‍മ്മയെ ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു.