Categories

സൗമ്യവധക്കേസ്: ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി. 15 കുറ്റങ്ങളാണ് ഗോവിന്ദച്ചാമിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. തൃശൂര്‍ ഒന്നാം നമ്പര്‍ അതിവേഗ കോടതി ജഡ്ജി രാജേന്ദ്രബാബുവിന്റേതാണ് ഉത്തരവ്.

ഐ.പി.സി 302, 376, 394, 394, 447 എന്നീ വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ഗോവിന്ദച്ചാമിയ്‌ക്കെതിരെയുള്ളത്. കൊലപാതകക്കുറ്റം, ബലാത്സംഗം, കവര്‍ച്ചാശ്രമം, അതിക്രമിച്ച് കടക്കല്‍ എന്നിവയാണ് ഗോവിന്ദച്ചാമിയ്‌ക്കെതിരെയുള്ള പ്രധാന കുറ്റങ്ങള്‍.

അതിനിടെ, പ്രിതിഭാഗം സാക്ഷിയായി മൊഴി നല്‍കിയ ഫോറന്‍സിക് അസി. പ്രഫസര്‍ ഡോ. എ.കെ ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഐ.പി.സി 193 പ്രകാരം ഉന്മേഷ് കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉന്മേഷ് നല്‍കിയ മൊഴി വിവാദമായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഷര്‍ളിവാസുവാണ് സൗമ്യയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നത്. എന്നാല്‍ ഷര്‍ളി വാസുവല്ല താനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നായിരുന്നു ഉന്മേഷ് മൊഴി നല്‍കിയത്. ഉന്മേഷിനെതിരെ കോടതിയില്‍ പരാതി നല്‍കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

തനിക്ക് അച്ഛനും അമ്മയും ഇല്ല, താനൊരു കുറ്റവും ചെയ്തിട്ടില്ല എന്നായിരുന്നു ഇന്ന് ഗോവിന്ദച്ചാമി കോടതിയില്‍ പ്രതികരിച്ചത്.

ജൂണ്‍ ആറിനാണ് സൗമ്യവധക്കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് അവസാനിച്ചത്. ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സൗമ്യയെ മരണത്തിന് കാരണമമാകുംവിധം ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് പീഡിപ്പിച്ചുവെന്നതാണ് കേസ്. 2011 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം.

സൗമ്യയുടെ ശരീരഭാഗങ്ങളില്‍ കണ്ട പുരുഷബീജവും നഖത്തിനുള്ളില്‍ നിന്ന് കിട്ടിയ ത്വക്കും ഗോവിന്ദച്ചാമിയുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് ഇതുകൈപ്പത്തിയില്ലാത്ത ആളില്‍നിന്നാണ് സൗമ്യക്ക് ആക്രമണമേറ്റതെന്നും വ്യക്തമായി. ഇതുള്‍പ്പെടെ 101 രേഖകളും 43 മുതലുകളും തെളിവായി കോടതി സ്വീകരിച്ചു.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ 154 സാക്ഷികളില്‍ 82 പേരെയും പ്രതിഭാഗം നല്‍കിയ 52 പേരുടെ സാക്ഷിപ്പട്ടികയില്‍ ഡോ.ഉന്‍മേഷിനെയും വിസ്തരിച്ച് മൊഴിയെടുത്തു. സര്‍ക്കാറിനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശനും പ്രതിക്കുവേണ്ടി അഡ്വ.ബി.എ.ആളൂര്‍, പി.ശിവരാജന്‍, ഷിനോജ് ചന്ദ്രന്‍ എന്നിവരുമാണ് ഹാജരാവുക.

malayalam news

5 Responses to “സൗമ്യവധക്കേസ്: ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി”

 1. J.S.ERNAKULAM

  സൗമ്യയുടെ ശരീരഭാഗങ്ങളില്‍ കണ്ട പുരുഷബീജവും നഖത്തിനുള്ളില്‍ നിന്ന് കിട്ടിയ ത്വക്കും ഗോവിന്ദച്ചാമിയുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

  തനിക്ക് അച്ഛനും അമ്മയും ഇല്ല, താനൊരു കുറ്റവും ചെയ്തിട്ടില്ല എന്നായിരുന്നു ഇന്ന് ഗോവിന്ദച്ചാമി കോടതിയില്‍ പ്രതികരിച്ചത്.

  തെറ്റ് ചെയ്യാത്ത ഗോവിന്ദന്റെ ബീജവും,ത്വക്കും എങ്ങിനെ സ്വമ്യയുടെ ശരീരതില് വന്നു.
  ഗോവിണ്ടാനെപോലുള്ള —– കല്ലെറിഞ്ഞു കൊള്ളണം……….

 2. KP ANIL

  ഈ പരമനാറിയ രക്ഷിക്കാന്‍ പലരും ശ്രമിച്ചിരുന്നു Dr ഉമേഷ്‌ ഉള്‍പെടെ പലരും ഇവന്‍ കുട്ടകാരന്‍ ആണ് അപ്പോള്‍ അവനെ സഹിയിച്ചവരെല്ലാം കുറ്റക്കാര്‍ തന്നെ അവര്‍ക്ക് കുടി ശിക്ഷ നല്കാന്‍ കോടതി തയ്യാറാകണം ഇനിയും ഒരു സൌമ്യക്കും ഈ ഗതി വരരുത്,.

 3. Sunil Abdulkadir

  ഈ ക്രൂരനെയും, ഇവനെ രക്ഷപെടുത്താന്‍ ശ്രമിച്ച ഡോക്ടറേയും കല്ലെറിഞ്ഞു കൊല്ലണം.

 4. antony

  ഉമ്മന്‍ ചാണ്ടിയുടെ കേരള ഗോവെര്‍മെന്ദ് ഗോവിന്ദ ചാമിയുടെ ശിക്ഷ റദ്ദാക്കി കൊണ്ട് (അര കൈയ്യന്‍ എന്നതിന്റെ പേരില്‍ !) കേരള പ്പിരവി ദിനത്തില്‍ ഉത്തരവിറക്കുന്നത് കാണാന്‍ കാത്തിരിക്കുക !

 5. wayanad

  ഇത് പോലുള്ള നിയമങ്ങളാണ് ഇന്ത്യയുടെ sabam ,, ഇയാള് കുട്ടകരനെന്നു അന്നേ അറിഞ്ഞതാണ് അയാളെ അന്ന് തന്നേയ് കൊല്ലനംയിരുന്നു ,,കുട്ടവളിഗലേ രക്ഷിക്കാന്‍ കുറേ നിയമങ്ങള്‍ ,, എന്ന് നന്നാവും ഇ ഇന്ത്യ,, ബ്രിട്ടീഷ്‌ കാര്‍ ഭരിച്ചത് തന്നെയാണ് ബെതം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.