Administrator
Administrator
മകരവിളക്ക് തെളിയിക്കാം: ഹൈക്കോടതി
Administrator
Monday 25th April 2011 3:34pm

hihg-court കൊച്ചി: പൊന്നമ്പലമേട്ടില്‍ മകരവിളക്ക് കത്തിക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെ തടയേണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കണം അനുഷ്ഠാനങ്ങളും ദീപാരാധനയുമെന്നും കോടതി നിര്‍ദേശിച്ചു.

മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്ന ദീപം മനുഷ്യനിര്‍മിതമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.

മകരവിളക്ക് ദിവ്യമാണെന്ന് ഒരിക്കല്‍ പോലും ദേവസ്വം ബോര്‍ഡ് അവകാശപ്പെട്ടിട്ടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതിന് എത്രയോ മുന്‍പേ ആദിവാസികള്‍ ഈ ആചാരം നടത്തിയിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

കോടതിയുടെ അനുമതിയോടുകൂടി ശബരിമലയിലെ ശാന്തിക്കാരനെ നിയോഗിച്ച് പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്താന്‍ തയാറാണെന്നും ഇതിന് വനം, പോലീസ്, കെഎസ്ഇബി വകുപ്പുകളുടെ സഹായം നല്‍കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദീപം തെളിയിക്കല്‍ നിര്‍ത്തിയാല്‍ അത് വിശ്വാസികളില്‍ ഏറെ ദു:ഖമുണ്ടാക്കുമെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ പറയുന്നു.

Advertisement