ന്യൂയോര്‍ക്ക്: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ ഇനി കോടതിയിലേക്കും. ബ്രിട്ടനിലാണ് വിപ്ലവകരമായ ഈ നീക്കം നടന്നിരിക്കുന്നത്. ലോര്‍ഡ് ചീഫ് ജസ്റ്റിസ് ഫോര്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ആണ് കോടതിക്കുള്ളില്‍ ട്വിറ്റര്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ട്വിറ്റര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചില മാര്‍ഗനിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. നിയമവ്യവസ്ഥയെ ബാധിക്കാത്തിടത്തോളം കാലം കോടതിക്കുള്ളില്‍ ട്വിറ്റിംഗ് അനുവദിക്കാം എന്ന് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.

Subscribe Us:

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ ജാമ്യാപേക്ഷയില്‍ വാദം നടക്കവേ ട്വിറ്റിംഗ് അനുവദിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവശ്യം ജഡ്ജി ഹോവാര്‍ഡ് റിഡില്‍ അനുവദിച്ചിരുന്നു.