എഡിറ്റര്‍
എഡിറ്റര്‍
പായുന്ന കാലത്തിനൊപ്പം ഓടിയെത്താന്‍ കോടതിയും: രാജ്യത്താദ്യമായി കോടതി സമന്‍സ് വാട്‌സ് ആപിലൂടെ ആയക്കാന്‍ തയ്യാറാടെക്കുന്നു
എഡിറ്റര്‍
Saturday 8th April 2017 5:38pm

ചണ്ഡിഗഡ്: കാലവും സാങ്കേതിക വിദ്യയും അതിവേഗം കുതിക്കുകയാണ്. പായുന്ന കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് രാജ്യത്തെ ഒരു കോടതി. രാജ്യത്ത് ആദ്യമായി ഒരു കോടതി വാട്സ്ആപ് വഴി സമന്‍സ് അയക്കാന്‍ തയ്യാറായിരിക്കുകയാണ്. ഹരിയാനയിലാണ് കോടതിയുടെ വിപ്ലവകരമായ തീരുമാനം.

കോടതിയുടെ അധികാരങ്ങളുള്ള, ഒരു സാമ്പത്തിക കമ്മീഷണര്‍ കോടതിയാണ് വാട്സ്ആപ് വഴി സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്.


Also Read: എന്തുകൊണ്ട് മോഹന്‍ലാല്‍? എന്തുകൊണ്ട് വിനയകനില്ല?; പ്രിയദര്‍ശന്‍ പറയുന്നു


ഈ കോടതിയുടെ ചുമതല ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖേംകേയ്ക്കാണ്. കോടതിയില്‍ സമന്‍സ് അയ്ക്കാനായി സാധാരണ ഇമെയില്‍, ഫാക്സ് എന്നീ രീതികള്‍ സ്വീകരിക്കാറുണ്ടെങ്കിലും വാട്സ്ആപ് ഉപയോഗിക്കുന്നത് ഇതാദ്യമായാണ്.

സഹോദരന്‍മാര്‍ തമ്മിലുള്ള സ്വത്ത് തര്‍ക്ക കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ സമന്‍സയക്കാന്‍ ഉത്തരവിട്ടത്. രണ്ട് സഹോദരന്‍മാര്‍ക്ക് സാധാരണ രീതിയില്‍ സമന്‍സ് അയച്ചെങ്കിലും ഒരാള്‍ നാട്ടിലില്ലാത്തതിനാല്‍ വാട്സ്ആപ് അയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Advertisement