ചെന്നൈ: പ്രഭുദേവക്കും നയന്‍താരക്കുമെതിരെ സമന്‍സ് അയക്കാന്‍ ചെന്നൈ കോടതി ഉത്തരവ്. പ്രഭുദേവയുടെ ഭാര്യ റംലത്തിന്റെ പരാതിയെ തുടര്‍ന്നാണ് കോടതി നടപടി. പ്രഭുദേവ തന്നെ വിവാഹ മോചനം ചെയ്യുന്നതിനെതിരെയും നയന്‍താരയുമായുള്ള വിവാഹം തടയണമെന്നാവശ്യപ്പെട്ടും റംലത്ത് കോടതിയെ സമീപിക്കുകയായിരുന്നു.

ഇതു പ്രകാരം ഇന്ന് പ്രഭുദേവയോടും നയന്‍താരയോടും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. ഇതെ തുടര്‍ന്നാണ് സമന്‍സ് അയക്കാന്‍ കോടതി തീരുമാനിച്ചത്.

കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 23ന് ഇരുവരും നിര്‍ബന്ധമായും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.