എഡിറ്റര്‍
എഡിറ്റര്‍
വീരപ്പന്റെ അനുയായികളുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു
എഡിറ്റര്‍
Monday 18th February 2013 12:26pm

ന്യൂദല്‍ഹി: വീരപ്പന്റെ അനുയായികളുടെ വധശിക്ഷ സുപ്രീം കോടതിയുടെ സ്‌റ്റേ. ബുധനാഴ്ച വരെയാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അള്‍ത്തമാസ് കബീര്‍ അടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം.

Ads By Google

മൈന്‍ സ്‌ഫോടനത്തിലൂടെ 21 പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വീരപ്പന്റെ നാല് അനുയായികളുടെ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ ബുധനാഴ്ച തള്ളിയിരുന്നു.

ജ്ഞാനപ്രകാശം, സൈമണ്‍, മീസകാര്‍ മതയ്യ, ബിലവേന്ദ്രന്‍ എന്നിവരുടെ ദഹാഹര്‍ജ്ജിയാണ് തള്ളിയത്. എന്നാല്‍ ഇത് സ്്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

1993ലാണ്. കര്‍ണാടകത്തിലെ പലാറിലാണ് മൈന്‍ സ്‌ഫോടനം നടത്തി ഇവര്‍ പോലീസുകാരെ കൊലപ്പെടുത്തിയത്. 2004നാണ് സുപ്രീം കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുന്നത്.

മൈസൂര്‍ കോടതി ജീവപര്യന്തത്തിന് വിധിച്ച ഇവരെ സര്‍ക്കാര്‍ അപ്പീലിനെ തുടര്‍ന്ന് പിന്നീട് സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കും.

അതേസമയം കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന വാര്‍ത്തകയോട് വ്യത്യസ്ത രീതിയിലാണ് പ്രതികരണം വരുന്നത്.

അഫ്‌സല്‍ ഗുരുവിന്റെയും അജ്മല്‍ കസബിന്റെയും വധശിക്ഷ നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ ഉടന്‍ വീണ്ടും വധശിക്ഷ നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Advertisement