എഡിറ്റര്‍
എഡിറ്റര്‍
2ജി: രാജയുടെ ജാമ്യാപേക്ഷ മെയ് 15ലേക്ക് മാറ്റി
എഡിറ്റര്‍
Friday 11th May 2012 4:35pm

ന്യൂദല്‍ഹി: 2ജി കേസില്‍ മുന്‍ ടെലികോം മന്ത്രി എ.രാജയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ദല്‍ഹി കോടതി മെയ് 15ലേക്ക് മാറ്റി. രാജക്ക് ജാമ്യം അനുവദിക്കുന്നതിനെ സി.ബി.ഐ കോടതിയില്‍ എതിര്‍ത്തിരുന്നു. 2011 ഫെബ്രുവരി 2ന് അറസ്റ്റിലായ രാജ ഇതാദ്യമായാണ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്.

തനിക്കെതിരെയുള്ള കേസ് വളച്ചൊടിച്ചതും നിയമത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തില് നിലനില്‍ക്കാത്തതുമാണെന്ന് ഹരജിയില്‍ രാജ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നൂം ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും സി.ബി.ഐ വാദിച്ചു. കേസില്‍ രാജയൊഴിയെ മറ്റു പ്രതകള്‍ക്കെല്ലാം ജാമ്യം ലഭിച്ചപ്പോള്‍ രാജയ്ക്ക് മാത്രം ജാമ്യം നിഷേധിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറക്ക് കൂടി സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് രാജ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സിദ്ധാര്‍ഥ ബെഹുറക്കും രാജയുടെ മുന്‍ െ്രെപവറ്റ് സെക്രട്ടറി ആര്‍.കെ. ചന്ദോലിയക്കും ജസ്റ്റിസ് ജി.എസ്. സിങ്വിയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ബുധനാഴ്ചയാണ് ജാമ്യം അനുവദിച്ചത്.2011  തന്റെ കൂട്ടുപ്രതികള്‍ക്കെല്ലാം കേസില്‍ ജാമ്യം അനുവദിച്ചുവെന്നും അതിനാല്‍ തനിക്കും ജാമ്യം അനുവദിക്കണമെന്നും രാജ അപേക്ഷയില്‍ ബോധിപ്പിച്ചിരുന്നു.

Advertisement