ഹരിയാന: സംഝോത എക്‌സ്പ്രസ്സ് സ്‌ഫോടനവുമായി ബന്ധപ്പെട്ട വസ്തുതകള്‍ രേഖപ്പെടുത്താന്‍ ഐന്‍.ഐ.എക്ക് നിര്‍ദേശം. പ്രതിഭാഗത്തിന്റെ ഹരജി പരിഗണിച്ച പ്രത്യേക കോടതി കേസിന്റെ നടപടികള്‍ നവംബര്‍ രണ്ടിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും നിയമപരമായി തന്നെ രേഖപ്പെടുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.

നാലു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ അസിമാനന്ദയും സുനില്‍ ജോഷിയുമടക്കം അഞ്ചുപേര്‍ക്കെതിരെ കുറ്റപത്രം ചുമത്തിയിരുന്നു. അസിമാനന്ദയും മറ്റൊരു പ്രതിയും അംബാല ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

Subscribe Us:

സ്‌ഫോടനത്തില്‍ യു.എസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കും സിമിക്കുമുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അടക്കം രേഖപ്പെടുത്തണമെന്ന് കാണിച്ച് കേസിലെ പ്രതി അസിമാനന്ദയുടെ അഭിഭാഷകരിലൊരാള്‍ ഹരജി നല്‍കിയതായി എന്‍.ഐ.എ പ്രത്യേക പ്രോസിക്യൂട്ടര്‍ ആര്‍.കെ.ഹന്ദ പറഞ്ഞു.

2007 ഫെബ്രുവരിയില്‍ നടന്ന സംഝോത എക്‌സ്പ്രസ്സ് സ്‌ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്.