കോഴിക്കോട്: ഐസ്‌ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് നോര്‍ത്ത് അസി.കമ്മിഷണര്‍ രാധാകൃഷ്ണപിള്ള നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. ജെയ്‌സണ്‍. കെ എബ്രഹാമിന് കേസിന്റെ അന്വേഷണ ചുമതല നല്‍കണമെന്നും കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. തെളുവുകള്‍ ഇല്ലെന്നും കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാധാകൃഷ്ണപിള്ള റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ ശ്രീദേവി ഒന്നാം പ്രതിയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി രണ്ടാം പ്രതിയുമാണ്.

നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍.കെ അബ്ദുല്‍ അസീസിന്റെ ഹരജിയിലാണ് കോടതി തീരുമാനം. കേസന്വേഷണത്തിനു ചുമതലയില്ലാത്ത ഉദ്യോഗസ്ഥനായ കോഴിക്കോട് നോര്‍ത്ത് അസി.കമ്മിഷണര്‍ രാധാകൃഷ്ണപിള്ള പ്രതികള്‍ക്കൊപ്പം നിന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുല്‍ അസീസ് പരാതി നല്‍കിയത്. അസീസ് നല്‍കിയ പരാതി പരിഗണിച്ച് കോഴിക്കോട് സി.ജെ.എം. കോടതി(4) മജിസ്‌ട്രേറ്റ് ജി. മഹേഷാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

Subscribe Us:

നിര്‍മല്‍ മാധവ് പ്രശ്‌നത്തില്‍ ഗവ. എന്‍ജിനീയറിംഗ് കോളജിനു മുന്നില്‍ കഴിഞ്ഞ തിങ്കളാഴ്ച ഉപരോധ സമരം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ ചട്ടം പാലിക്കാതെ വെടിയുതിര്‍ത്ത് വിവാദ നായകനായ പോലീസ് ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണപ്പിള്ള. കേസ് അന്വേഷിച്ചിരുന്ന എ.സി ജെയ്‌സണ്‍ കെ. എബ്രഹാമിനെ സ്ഥലം മാറ്റി രാധാകൃഷ്ണപ്പിള്ളയെ അസിസ്റ്റന്റ് കമ്മീഷണറാക്കി നിയമിച്ചത് ഐസ്‌ക്രീം കേസ് അട്ടിമറിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

രണ്ടു പെണ്‍കുട്ടികള്‍ 1996 ഒക്ടോബര്‍ 20നു ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ടാണു രാധാകൃഷ്ണപിള്ളക്കെതിരേ പരാതി നല്‍കിയത്. പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച പുനരന്വേഷണം വേണമെന്നുമുള്ള ആവശ്യം ഈയിടെയാണ് കോടതിയിലെത്തിയത്.

സംഭവത്തില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനുള്ള കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സമര്‍പ്പിച്ചത് ഈ സംഭവം നടന്ന കാലത്തെ ഫയലാണെന്നതാണ് ഇപ്പോഴത്തെ വിവാദത്തിനു കാരണമായിട്ടുള്ളത്. പഴയ ഫയല്‍ ചട്ടം ലംഘിച്ചാണു പിള്ള കോടതിയില്‍ എത്തിച്ചതെന്നാണു പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചു.

ആ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എവിടെപ്പോയി?

ഐസ്‌ക്രീം കേസ് എന്ത് ?

കുഞ്ഞാലിക്കുട്ടിക്കെതിരെ ഹരജി നല്‍കിയ എന്‍.കെ അബ്ദുല്‍ അസീസ് പോലീസ് കസ്റ്റഡിയില്‍