കൊച്ചി: ‘തൂവല്‍ക്കൊട്ടാര’ മെന്ന ചലച്ചിത്രത്തിന്റെ തിരക്കഥ മോഷണമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി തള്ളി. കീര്‍ത്തനപക്ഷികള്‍ എ്ന്ന തന്റെ കഥാപ്രസംഗത്തിന്റെ പകര്‍പ്പാണെന്ന് കാണിച്ച് കാഥികനായ മധുരിമ ഉണ്ണികൃഷ്ണന്‍ സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിയത്.

ഹരജിക്കാരന്റെ കഥാപ്രസംഗം പ്രസിദ്ധീകരിക്കാത്ത രചനയാണെന്നും കഥാപ്രസംഗത്തിന്റെ ആശയത്തിന്റെ കാര്യത്തില്‍ പകര്‍പ്പവകാശ ലംഘനം ആരോപിക്കാനാവില്ലെന്നും ജസ്റ്റിസ് പി. ഭവദാസന്‍ വിലയിരുത്തി. സിനിമയുടെ സംവിധായകനും തിരക്കഥാ കൃത്തിനും മറ്റും കഥാപ്രസംഗത്തിന്റെ കഥ നേരത്തെ കിട്ടിയെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തൂവല്‍ക്കൊട്ടാരത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി 2003ല്‍ ഏറണാകുളം അഡീഷണല്‍ ജില്ലാകോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ലോഹിതദാസിന്റെ തിരക്കഥയില്‍ ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു തൂവല്‍ക്കൊട്ടാരം. 1996 പുറത്തിറങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Malayalam News
Kerala News in English