ന്യൂദല്‍ഹി: ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കേസ് വാദിക്കാന്‍ അനുവദിക്കണമെന്ന രാജയുടെ ഹരജി കോടതി തള്ളി. ദല്‍ഹിയിലെ പ്രത്യേക വിചാരണ കോടതിയാണ് രാജയുടെ അപേക്ഷ തള്ളിയത്.

ഒക്ടോബര്‍ പത്തിന് തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍ കേസ് വാദം തുടങ്ങുമ്പോള്‍ നേരിട്ട് ഹാജരായി കേസ് വാദിക്കാന്‍ അനുവദിക്കണമെന്നാണ് പാട്യാല കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ രാജ ആവശ്യപ്പെട്ടിരുന്നത്.

Subscribe Us:

സി.ബി.ഐ. സമര്‍പ്പിച്ച വിവരങ്ങള്‍ സംബന്ധിച്ച് ചില വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ തന്നെ അനുവദിക്കണമെന്നും അഭിഭാഷകര്‍ക്ക് വിചാരണ വേളയില്‍ പല കാര്യങ്ങളും അറിയിക്കാന്‍ കഴിയുന്നില്ലെന്നും അപേക്ഷയില്‍ രാജ പറഞ്ഞിരുന്നു. എന്നാല്‍, ഈ അപേക്ഷ കോടതി ജഡ്ജി ഒ.പി.സെയ്‌നി തള്ളുകയായിരുന്നു. കേസില്‍ അറസ്റ്റിലായ രാജ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.