എഡിറ്റര്‍
എഡിറ്റര്‍
ഭൂമിദാനം: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജി തള്ളി
എഡിറ്റര്‍
Thursday 12th April 2012 4:48pm

കൊച്ചി: ഭൂമി ദാനക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി. എസ് അച്യുതാനന്ദന്റെ ബന്ധു ടി.കെ സോമനും കേസിലെ എട്ടാം പ്രതിയുമായ വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ എ. സുരേഷും സമര്‍പ്പിച്ച ഹര്‍ജ്ജി ഹൈക്കോടതി തള്ളി. കേസിന്റെ വിജിലന്‍സ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഈ സമയം കേസില്‍ ഇടപെടുന്നത് ശരിയല്ല എന്നും കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി.എസ് അച്യുതാനന്ദന്‍ ബന്ധുവിന് ചട്ടം ലംഘിച്ച് ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ വി.എസിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.

2010ലാണ് ആലപ്പുഴക്കാരനായ വി.എസ്സിന്റെ ബന്ധു ടി.കെ. സോമന് അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ച് നല്‍കിയത്. വിമുക്തഭടന്‍ എന്ന പേരില്‍ ബന്ധുവിന് ഭൂമി നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തവിട്ടിരുന്നു.

Advertisement