Administrator
Administrator
ജിജി തോംസണിന്റെ ഹരജി നാളത്തേക്ക് മാറ്റി
Administrator
Monday 26th September 2011 12:59pm

courtകൊച്ചി: പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കേസില്‍ അഞ്ചാം പ്രതിയും സപ്ലൈകോ മുന്‍ എംഡിയുമായ ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് നടത്തിപ്പ് അനന്തമായി നീളുന്നത് ഔദ്യോഗിക ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. 97 മുതല്‍ കേസ് നീളുന്നതുമൂലം, ഐ.എ.എസ് ഉദ്യോഗസ്ഥനായ തനിക്ക് അര്‍ഹമായ സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ജിജി തോംസണ്‍ പറയുന്നു.

Advertisement