കൊച്ചി: മലയാളത്തിലെ മികച്ച കുട്ടികളുടെ സിനിമയായി കേശുവിനെ തിരഞ്ഞെടുത്ത ജൂറി മീറ്റിങ്ങിന്റെ മിനുട്‌സ് ഹാജരാക്കാന്‍ ഹൈക്കോടതി 57ാമത് നാഷണല്‍ ഫിലിം ഫെസ്റ്റ് വെല്‍ ഡയരക്ടറോട് നിര്‍ദേശിച്ചു.

ചിത്രക്കുഴല്‍ സിനിമയുടെ സംവിധായകന്‍ എം അബ്ദുല്‍ മജീദ് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് ഉത്തരവിട്ടത്. കേശുവിന് അവാര്‍ഡ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. ഹരജി ഒക്ടോബര്‍ 15ന് വീണ്ടും പരിഗണിക്കും.

ജൂറി അംഗം സഞ്ജീവ് ശിവന്‍ തന്റെ സിനിമക്ക് പുരസ്‌കാരം ലഭിക്കുന്നത് മനപൂര്‍വ്വം തടഞ്ഞുവെന്നും പകരം പിതാവിന്റെ സിനിമയായ കേശുവിന് സിനിമ നല്‍കിയെന്നും ഹരജിയില്‍ പറയുന്നു.

മറ്റൊരു ജൂറിയംഗമായ സംവിധായകന്‍ ഹരികുമാറും കേശുവിനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ ‘പുലര്‍വെട്ടത്തിന്റെ തനിപ്പകര്‍പ്പാണു കേശു എന്നാണു ഹരികുമാര്‍ വെളിപ്പെടുത്തിയത്.