തൃശൂര്‍: സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ചു പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമായി മൊഴി നല്‍കിയ ഡോ.ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഉന്മേഷ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി കോടതി വിലയിരുത്തി. ഐ.പി.സി 193 പ്രകാരമാണ് ഉന്മേഷിനെതിരെ കേസെടുക്കുക.

സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയതു ഡോ. ഷേര്‍ളി വാസുവല്ല താനാണെന്നായിരുന്നു ഡോ. ഉന്മേഷ് കോടതിയില്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇതു കളവാണെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതു താന്‍ തന്നെയാണു വ്യക്തമാക്കി ഡോ.ഷേര്‍ളി വാസു പിന്നീട് കോടതിയില്‍ മൊഴി നല്‍കി. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Subscribe Us:

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലാണ് ഉന്മേഷ് എന്നതിനാല്‍ മെഡിക്കല്‍കോളേജിനോട് കോടതിയില്‍ പരാതി നല്‍കാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഡോ. ഷെര്‍ലി വാസുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ ഹരജി കോടതി തള്ളി.

malayalam news