ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കേസ് പരിഗണിക്കുന്ന ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി ധര്‍മേഷ് ശര്‍മയാണ് കല്‍മാഡിയെയും കൂട്ടാളികളായ എ.എസ്.വി പ്രസാദ്, സുര്‍ജീത് ലാല്‍ എന്നിവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്. കല്‍മാഡിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിനെ സി.ബി.ഐ.യും എതിര്‍ത്തില്ല.

ഏപ്രില്‍ 25നാണ് കല്‍മാഡി അറസ്റ്റിലായത്.പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ കല്‍മാഡിയെ എട്ട് ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു.