എഡിറ്റര്‍
എഡിറ്റര്‍
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
എഡിറ്റര്‍
Thursday 12th October 2017 8:45pm

 

കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി. കോഴിക്കോട് കുന്നമംഗലം മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.

നേരത്തെ സമാന സംഭവത്തില്‍ വനിതാ കമീഷനും ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. പത്രസമ്മേളനത്തിലും ചാനല്‍ അഭിമുഖങ്ങളിലും നടത്തിയ പരാമര്‍ശങ്ങള്‍ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി.


Also Read: അരവിന്ദ് കെജരിവാളിന്റെ കാര്‍ മോഷണം പോയി; കാണാതായത് തെരഞ്ഞെടുപ്പു കാലത്തെ താരത്തെ


അതേസമയം പി.സി.ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. സ്ത്രീകളുടെ ആശ്രയവും പ്രതീക്ഷയുമായ വനിതാ കമ്മിഷനെപ്പോലും അവഹേളിച്ചു കൊണ്ടുള്ള പി.സി.ജോര്‍ജിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമാണെന്നും ഇത്തരം ആക്ഷേപങ്ങള്‍ കേസിന്റെ വിധിനിര്‍ണയത്തെവരെ സ്വാധീനിച്ചേക്കാമെന്നും കത്തില്‍ പറഞ്ഞിരുന്നു.

നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

Advertisement