എഡിറ്റര്‍
എഡിറ്റര്‍
ബന്ധം വേര്‍പെടുത്തിയ ഭാര്യക്കും ഭര്‍തൃവീട്ടില്‍ താമസിക്കാമെന്ന് കോടതി
എഡിറ്റര്‍
Tuesday 29th May 2012 12:33am

കുന്നംകുളം: വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യക്കും ഭര്‍തൃവീട്ടില്‍ താമസിക്കാനവകാശമുണഅടെന്ന് കോടതി ഉത്തരവ്. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  സെയ്തലവിയുടെതാണ് ഈ ഉത്തരവ്.

പുന്നയൂര്‍ എടക്കര, നീരാറ്റിപറമ്പില്‍ അബ്ദുലത്തീഫിന്റെ ഭാര്യ സുബൈദയുടെ ഹരജിയിലാണ് കോടതി ഉത്തരവ്. യുവതിയുടെ ഭര്‍ത്താവായ നിലിയായില്‍ അബ്ദുലത്തീഫ്, ഇയാളുടെ മാതാവ്, രണ്ട് സഹോദരിമാര്‍, ഇരുവരുടേയും ഭര്‍ത്താക്കന്മാര്‍  എന്നിവര്‍ക്കെതിരെ സുബൈദ ഗാര്‍ഹിക പീഡന നിയമപ്രകാരവും ചെലവിന് ലഭിക്കുന്നതിനും ഹരജി നല്‍കിയിരുന്നു.

ഇതിനിടെ ഗള്‍ഫിലേക്ക് കടന്ന അബ്ദുലത്തീഫ്, സുബൈദയെ ത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. സുബൈദയെ വീട്ടില്‍നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഉമ്മയെകൊണ്ട് ഹരജി കൊടുപ്പിക്കുകയും ചെയ്തു.

എന്നാല്‍ തനിക്ക് താമസിക്കാന്‍ മറ്റൊരിടം ഇല്ലെന്നും ത്വലാഖ് നിയമപ്രകാരമുള്ളതല്ലെന്നും ത്വലാഖ് ചൊല്ലിയ ഭാര്യയാണെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കാന്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം അവകാശമുണ്ടെന്നുമുള്ള സുബൈദയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സുബൈദക്കും മകള്‍ക്കും മാസം 5,000 രൂപ നല്‍കാനും കോടതി നിര്‍ദേശിച്ചു.

സുബൈദയ്ക്കുവേണ്ടി അഡ്വ. കെ.എസ് ബിനോയ് ഹാജരായി.

Advertisement