Categories

വിവാ­ഹ വാ­ഗ്­ദാ­നം നല്‍­കി­യു­ള്ള ലൈംഗി­ക ബ­ന്ധം ബലാ­ത്സം­ഗ­മല്ല: കോട­തി

Bihar Dalit massacre case verdictനാഗ്പൂര്‍: പെണ്‍­കു­ട്ടി­കളെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പി­ച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതു ബലാല്‍സംഗമായി കണക്കാക്കാനാവില്ലെ­ന്നു മുംബൈ ഹൈക്കോടതി. ബലാല്‍സംഗക്കേസ് പ്രതിയെ വെറുതെവിട്ടു­കൊണ്ടാ­ണു കോട­തി വി­ധി.

12 വര്‍ഷങ്ങള്‍ക്കു മുമ്പ് റാത്തോഡ്, ഇരയായ പെണ്‍കുട്ടിയുടെ വീടിന­ടുത്ത് ഫോറസ്റ്റ് ഓഫിസില്‍ ജോലി ചെ­യ്യു­മ്പോ­ളാ­ണ് ലൈംഗി­ക ബ­ന്ധം പു­ലര്‍­ത്തി­യതെ­ന്നാ­ണ് കേസ്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ യാവത്മാള്‍ സെഷന്‍സ് കോടതി പ്രതി സന്ദീപ് റാത്തോഡി (42)നെ 10 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 18നോടടുത്തു പ്രായ­മുണ്ടെന്നു തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.