Categories

മജീദിയ റിപ്പോര്‍ട്ട് രണ്ടാഴ്ചത്തേക്ക് പരിഗണിക്കരുതെന്ന് കോടതി

muringoor caseന്യൂദല്‍ഹി: പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും വേതന പരിഷ്‌കരണം ശിപാര്‍ശ ചെയ്ത മജീദിയ വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് മന്ത്രിസഭ രണ്ടാഴ്ചത്തേക്കു പരിഗണിക്കരുതെന്നു സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ബല്‍ബീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ആനന്ദബസാര്‍ മീഡിയ ഗ്രൂപ്പ് സമര്‍പ്പിച്ച ഹരജിയിലാണു വിധി.

മജീദിയ റിപ്പോര്‍ട്ടിനെതിരെ മാധ്യമ മുതലാളിമാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മാധ്യമവ്യവസായത്തെ അത് തകര്‍ക്കുമെന്നായിരുന്നു അവര്‍ വാദിച്ചത്. മാധ്യമ മുതലാളിമാര്‍ പ്രധാനമന്ത്രിയെ സ്വാധീനിച്ച് റിപ്പോര്‍ട്ട് പാസാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.