എഡിറ്റര്‍
എഡിറ്റര്‍
കാവേരി നദിയിലെ രണ്ട് ടി.എം.സി. വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Tuesday 5th February 2013 9:13am

ന്യൂദല്‍ഹി: കര്‍ണാടകത്തോട് കാവേരി നദിയിലെ രണ്ട് ടി.എം.സി. വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

ഇരുസംസ്ഥാനങ്ങള്‍ക്കും എത്ര വെള്ളം ആവശ്യമാണെന്നത് സംബന്ധിച്ച് കേന്ദ്ര ജല കമ്മീഷനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് ആര്‍.എം. ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

Ads By Google

ഇത് സംബന്ധിച്ച് 20 ന് മുമ്പ് ഗസറ്റില്‍ വിജ്ഞാപനം ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മേട്ടൂര്‍ അണക്കെട്ടില്‍ നിന്നും രണ്ട് ടി.എം.സി. അടി വെള്ളം തമിഴ് നാടിന് വിട്ടുകൊടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. തങ്ങളുടെ ആറു ലക്ഷം ഹെക്ടര്‍ കൃഷിഭൂമിക്കുവേണ്ടി ഒമ്പത് ടി.എം.സി. അടി വെള്ളം അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് ഹരജി നല്‍കിയത്.

കാവേരിയിലെ വെള്ളം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് കാവേരി നദീജല െ്രെടബ്യൂണല്‍ അഞ്ചുവര്‍ഷം മുമ്പ് നല്‍കിയ നിര്‍ദേശം ചെവിക്കൊള്ളാത്തതില്‍ കേന്ദ്രത്തെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു.

എന്നാല്‍ വിഷയത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ ഇരുസംസ്ഥാനങ്ങളും തമ്മില്‍ അഭിപ്രായൈക്യമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം കോടതി തള്ളി.

െ്രെടബ്യൂണല്‍ നിര്‍ദേശം നടപ്പാക്കാതെ കേന്ദ്രം നിയമസംവിധാനത്തെ പരിഹസിക്കുകയായിരുന്നെന്നായിരുന്നു കോടതിയുടെ വിമര്‍ശം.

തമിഴ്‌നാട്ടിലെ നിലവിലുള്ള കൃഷിയിടങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം കാവേരി നദീതടം സന്ദര്‍ശിക്കണം. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന് കോടതി നിര്‍ദേശം നല്‍കി. ബുധനാഴ്ചക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.

Advertisement