Categories

അയ്യപ്പ വിഗ്രഹത്തില്‍ സ്ത്രീസ്പര്‍ശം: ജയമാലക്ക് കോടതി നോട്ടീസ്

റാന്നി: ശബരിമല അയ്യപ്പവിഗ്രഹത്തില്‍ സ്ത്രീസ്പര്‍ശമുണ്ടായെന്ന വിവാദവെളിപ്പെടുത്തലുണ്ടായ ദേവപ്രശ്‌നക്കേസിലെ മൂന്ന് പ്രതികള്‍ക്കും നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുന്ന റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസിലെ ഒന്നാം പ്രതി കന്നടനടി ജയമാല, രണ്ടാം പ്രതി ജോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍, മൂന്നാംപ്രതി മാനേജര്‍ രഘുപതി എന്നിവര്‍ക്കാണ് നോട്ടീസ് അയക്കുക.

2006 ല്‍ ദേവപ്രശ്‌നം വച്ചതിനെത്തുടര്‍ന്നാണു വിവാദം ഉടലെടുത്തത്. ശബരിമലയില്‍ സ്ത്രീ സാന്നിധ്യമുണ്ടായെന്നു പ്രശ്‌നത്തില്‍ കണ്ടെന്നു വാര്‍ത്ത വന്നു. ഇതോടെയാണു ജയമാല രംഗത്തു വന്നത്. 1987ല്‍ താന്‍ ശബരിമലയില്‍ പ്രവേശിച്ചെന്നും അയ്യപ്പ വിഗ്രഹത്തില്‍ സ്പര്‍ശിച്ചെന്നുമായിരുന്നു ജയമാലയുടെ അവകാശ വാദം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.