എഡിറ്റര്‍
എഡിറ്റര്‍
ലക്ഷ്മി നായരും മന്ത്രിമാരും ഉള്‍പ്പെടെ 30 പേര്‍ക്ക് കോടതി നോട്ടീസ്
എഡിറ്റര്‍
Thursday 9th February 2017 7:35am

lakshmi-nair

 

തിരുവനന്തപുരം: ലോ അക്കാദമിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജിയില്‍ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും മന്ത്രിമാരും ഉള്‍പ്പെടെ 30 പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കോളേജിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ബി.ജെപി നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സബ് കോടതിയാണ് നോട്ടീസ് അയച്ചത്.


Also read എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പ്രസക്തി നഷ്ടമായ സംഘടനകള്‍, വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു ; പിരിച്ചു വിടണമെന്ന് കെ.സുരേന്ദ്രന്‍


വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, നിയമമന്ത്രി എ.കെ ബാലന്‍ എന്നിവര്‍ക്കും ലക്ഷ്മി നായര്‍, എം.ജി, കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ക്കുമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

ഇന്നലെ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരങ്ങള്‍ അവസാനിച്ചതിന് പിന്നാലെയാണ് മുന്‍ പ്രിന്‍സിപ്പലിനും മന്ത്രിമാര്‍ക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്. ബി.ജെ.പി അനുകൂല അഭിഭാഷക സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കോളേജില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജി നിലവിലെ ഭരണസമിതിയെ പുറത്താക്കി പുതിയ സമിതിയെ നിയമിക്കണമെന്നും അതുവരെ കോളേജില്‍ റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Advertisement