എഡിറ്റര്‍
എഡിറ്റര്‍
ജില്ലയുടെ തലക്കെട്ട് മോഷണമാണെന്നാരോപണം: നിര്‍മ്മാതാവിന് കോടതി നോട്ടീസ്
എഡിറ്റര്‍
Friday 10th January 2014 2:26am

jilla

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലും തമിഴിലെ ഇളയ ദളപതി വിജയും ഒന്നിക്കുന്ന ജില്ല എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ ഹരജി.

ഹരജി പരിഗണിച്ച കോടതി ചിത്രത്തിന്റെ നിര്‍മ്മാതാവായ ആര്‍.ബി ചൗധരിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ജില്ലയുടെ തലക്കെട്ട് മോഷ്ടിച്ചതാണെന്നാരോപിച്ചാണ് സിനിമാ നിര്‍മ്മാതാവായ ആര്‍. മഹേന്ദ്രന്‍ ചെന്നൈ സിവില്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്.

മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനിയുടെ ഒരു മൊഴിമാറ്റ ചിത്രത്തിന്റെ പേര് ജില്ലയെന്നാണ്.

തെലുങ്കില്‍ നിന്ന് തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത ഈ ചിത്രത്തിന്റെ തലക്കെട്ടായി ജില്ല എന്ന പേര് താനാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത് എന്നാണ് മഹേന്ദ്രന്‍ ഹരജിയില്‍ പറഞ്ഞിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ജില്ലയുടെ പ്രദര്‍ശനം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് മഹേന്ദ്രന്‍ ഹരജി നല്‍കിയത്.

ഹൈ ബജറ്റ് ചിത്രമെന്നതിലുപരി മലയാളത്തിലേയും തമിഴിലേയും രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒന്നിയ്ക്കുന്നുവെന്നതും ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്.

അതിനാല്‍ തന്നെ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വെക്കണമെന്ന ആവശ്യത്തിനുനേരെ ഇതിനോടകം തന്നെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

Advertisement