ന്യൂയോര്‍ക്ക്:ലൈഗിംകാരോപണത്തെത്തുടര്‍ന്ന് ജയിലില്‍കഴിയുന്ന മുന്‍ ഐ.എം.എഫ് മേധാവി സ്‌ട്രോസ് കാന് ജാമ്യം അനുവദിച്ചു.

മാന്‍ഹട്ടനിലെ അപ്പാര്‍ട്ടുമെന്റുവിട്ട് പുറത്തുപോകാന്‍ പാടില്ല എന്ന ഉപാധിയിന്മേല്‍ 10 ലക്ഷം ഡോളറിനാണ് ന്യൂയോര്‍ക്ക് കോടതി കാന് ജാമ്യം അനുവദിച്ചത്.

കാന്‍ രാജ്യംവിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഒടുവില്‍ പത്രപ്രവര്‍ത്തകകൂടിയായ കാനിന്റെ ഭാര്യയുടെ അമേരിക്കന്‍ ബന്ധങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തിയാണ് അഭിഭാഷകര്‍ ജാമ്യം നേടിയെടുത്തത്.

അമേരിക്കയിലെ മാന്‍ഹട്ടനിലെ ആഡംബരബഹോട്ടലിലെ ജീവനക്കാരിയുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കാനിനെ അറസ്റ്റുചെയ്യുന്നത്. എന്നാല്‍ ഈ ആരോപണം അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഫലമാണെന്നാണ് കാനിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്.