എഡിറ്റര്‍
എഡിറ്റര്‍
കുര്യനെതിരായ ആരോപണം; കോടതി ഇടപെടണമെന്ന് വി.എസ്, മറുപടിയില്ലാതെ മുഖ്യമന്ത്രി
എഡിറ്റര്‍
Friday 1st February 2013 12:15pm

കൊച്ചി: സൂര്യനെല്ലി കേസില്‍ രാജ്യസഭാധ്യക്ഷന്‍ പി.ജെ കുര്യനെതിരായ ആരോപണത്തില്‍ കോടതി  അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

Ads By Google

ആരോപണം നിസാരമല്ല. ഇത് അന്വേഷിക്കുക തന്നെ വേണം. ആരോപണം നേരിടുന്ന വ്യക്തി ആരാണെങ്കിലും പെണ്‍കുട്ടിക്ക് നീതി ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കുര്യനെതിരായ പെണ്‍കുട്ടിയുടെ ആരോപണം അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

അതേസമയം സൂര്യനെല്ലിക്കേസില്‍ പി.ജെ കുര്യനെ പതിപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത ആരാഞ്ഞ് പെണ്‍കുട്ടി അഭിഭാഷകന് കത്തയച്ച സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും മറുപടിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

അതേസമയം സുര്യനെല്ലി കേസില്‍ പി.ജെ കുര്യന് പങ്കുള്ളതായി കേസിലെ ആദ്യ പ്രോസിക്യൂട്ടറായിരുന്നു ജി ജനാര്‍ദ്ദനക്കുറുപ്പ് തന്നോട് പറഞ്ഞിരുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ലീലാ മേനോന്‍ പറഞ്ഞു.

കുറുപ്പിന് വേണ്ടി പെണ്‍കുട്ടിയോട് ചോദ്യങ്ങള്‍ ചോദിച്ചത് താനായിരുന്നു. കുര്യനെ കേസില്‍ നിന്ന് സിബി കെ മാത്യൂസ് രക്ഷിച്ചുവെന്നാണ് ജനാര്‍ദ്ദനക്കുറുപ്പിന്റെ അഭിപ്രായമെന്നും ലീലാ മേനോന്‍ പറഞ്ഞു.

Advertisement