എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് ശൈശവ വിവാഹം കോടതിയിടപെട്ട് തടഞ്ഞു
എഡിറ്റര്‍
Friday 10th January 2014 7:50pm

child-marriege-2

കോഴിക്കോട്: നല്ലളത്ത് ശൈശവ വിവാഹം കോടതിയിടപെട്ട് തടഞ്ഞു.

ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ചാണ് വിവാഹം തടഞ്ഞത്. നല്ലളം പാടം ഹബസാറില്‍ പതിനഞ്ചുകാരിയുടെ വിവാഹമാണ് നടക്കാനിരുന്നത്.

കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ.രാജേഷും രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് ഫിലിപ് തോമസുമാണ് വിവാഹം തടഞ്ഞത്. ജനവരി 12നാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

മജിസ്‌ട്രേറ്റ് കോടതി വിവാഹം തടഞ്ഞ് ഉത്തരവിറക്കിയതിനെത്തുടര്‍ന്ന് വിവാഹ നിശ്ചയമാണ് നടത്തുന്നതെന്നും അതിന് അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇരുഭാഗത്തെയും രക്ഷിതാക്കള്‍ മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു.

ജില്ലാ കളക്ടര്‍, നല്ലളം എസ്.ഐ, സാമൂഹിക നീതി വകുപ്പ് ഓഫീസര്‍, ശൈശവ വിവാഹ നിരോധന ഓഫീസര്‍ എന്നിവരെ കക്ഷി ചേര്‍ത്തിരുന്നു.

2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം 18 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയപ്പിയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിയ്‌ക്കേയാണ് സംഭവം നടന്നത്.

ഇത്തരത്തില്‍ 18 വയസിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിയ്ക്കുമ്പോള്‍ വരനും മാതാപിതാക്കളും ഉള്‍പ്പെടെ വിവാഹവുമായി ബന്ധപ്പെടുന്ന എല്ലാ വ്യക്തികളും കേസില്‍ ഉള്‍പ്പെടുകയും ചെയ്യും.

ഈ നിയമത്തില്‍ ഏറെ അഭിപ്രായ പ്രശ്‌നങ്ങളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഇത്തരമൊരു വിവാഹത്തിനെതിരെ പരാതി ലഭിച്ചോ അല്ലെങ്കില്‍ സ്വമേധയാ പോലീസിന് കേസെടുക്കാവുന്നതും കോടതിയ്ക്ക് ഇടപെടാവുന്നതുമാണ്.

Advertisement