എഡിറ്റര്‍
എഡിറ്റര്‍
ഭര്‍ത്താവ് ശൗചാലയം നിര്‍മിച്ച് നല്‍കിയില്ല; രാജസ്ഥാനില്‍ യുവതിക്ക് കോടതി വിവാഹമോചനം അനുവദിച്ചു
എഡിറ്റര്‍
Sunday 20th August 2017 10:54am

അജ്മീര്‍: ഭര്‍ത്താവ് ശൗചാലയം നിര്‍മിച്ച് നല്‍കാത്തതിനെതിരെ കോടതിയെ സമീപിച്ച യുവതിക്ക് രാജസ്ഥാന്‍ കോടതി ജാമ്യം അനുവദിച്ചു. ഭില്‍വാര കുടുംബകോടതിയാണ് യുവതിക്ക് വിവാഹമോചനം അനുവദിച്ചത്. ഭര്‍ത്താവിന്റെ നടപടിയെ ഭാര്യയ്‌ക്കെതിരായ ക്രൂരതയെന്നാണ് കോടതി വിശേഷിപ്പിച്ചത്.

മദ്യവും സിഗരറ്റും മൊബൈല്‍ ഫോണുകളും വാങ്ങാന്‍ പണം വാങ്ങുന്ന നമ്മള്‍ വീട്ടുകാരുടെ അഭിമാനം സംരക്ഷിക്കാന്‍ വിസമ്മതിക്കുകയാണെന്നും ഇത്തരം നടപടികള്‍ സ്ത്രീകളുടെ അന്തസിന് നേരെയുള്ള ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി.

2011 ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നത്. ഭര്‍ത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും കുളിമുറിയടക്കം നിര്‍മിച്ച് നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായില്ലെന്ന് യുവതി പറയുന്നു. പ്രാഥമിക കൃത്യങ്ങളടക്കം നിര്‍വഹിക്കാന്‍ രാത്രിയാകേണ്ട സ്ഥിതിയാണെന്നും യുവതി പറയുന്നു.


Read more:   ഇടുക്കിയില്‍ ഹാഷിഷ് ഓയിലുമായി ശിവസേന നേതാവും അഭിഭാഷകനും അറസ്റ്റില്‍


ഗ്രാമത്തിലെ മറ്റു വീടുകളിലൊന്നും ശൗചാലയമില്ലാത്തതിനാല്‍ ഭാര്യയുടെ ആവശ്യം അസാധാരണമാണെന്നും വിവാഹ സമയത്ത് യുവതിയുടെ കുടുംബം ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നുമാണ് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്.

2015ലാണ് യുവതി ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചിരുന്നത്.

Advertisement