എഡിറ്റര്‍
എഡിറ്റര്‍
ഇ-മെയില്‍ വിവാദം: ബിജു സലീമിന് ജാമ്യം
എഡിറ്റര്‍
Wednesday 18th April 2012 4:49pm

തിരുവനന്തപുരം: ഈമെയില്‍ ചോര്‍ത്തല്‍ കേസിലെ ഒന്നാം പ്രതി എസ്.ഐ ബിജു സലീമിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ബിജുവിന് ജാമ്യം നല്‍കിയത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

അടുത്ത പത്ത് ദിവസത്തേക്ക് എല്ലാദിവസവും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം. തുടര്‍ന്ന് മൂന്ന് മാസം വരെ രണ്ടാഴ്ചയിലൊരിക്കല്‍ എന്ന നിലയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം. നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ ആവശ്യപ്പെടുന്ന പക്ഷം ഏത് സമയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബിജുവിനെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന കോടതിയുടെ മുന്‍ ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം പാലിക്കാനാവാത്തതാണ് ജാമ്യം ലഭിക്കാന്‍ കാരണം.

ഏറെ വിവാദമായ ഈമെയില്‍ ചോര്‍ത്തലില്‍ വ്യാജകത്ത് തയ്യാറാക്കി എന്നതാണ് ബിജു സലീമിനെതിരെയുള്ള കേസ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, തീവ്രവാദ ബന്ധം ആരോപിച്ച് മുസ്‌ലിം സമുദായത്തില്‍പ്പെട്ട പ്രമുഖര്‍ക്കെതിരെ അന്വേഷണം നടത്തുന്നുവെന്ന് സൂചിപ്പിക്കുന്ന കത്ത് ഏറെ വിവാദമായിരുന്നു. ഹൈടെക്ക് സെല്ലിന്റെ പേരില്‍ എന്ന് പറഞ്ഞ് പുറത്തുവന്ന ഈ കത്ത് ബിജു സലീം സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Advertisement