Categories

സര്‍ക്കാറിന്റെ അപേക്ഷ തള്ളി; ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

അഹമ്മദാബാദ്: സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കരുതെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. സഞ്ജീവ് ഭട്ടിനെ റിമാന്‍ഡില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. അപേക്ഷ തള്ളിയ കോടതി ഭട്ടിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.

ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയാണ് സര്‍ക്കാരിന്റെ അപേക്ഷ തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭട്ടിനെ റിമാന്‍ഡില്‍ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു.

മുഖ്യമന്ത്രി മോഡിക്കെതിരേ വ്യാജസത്യവാങ്മൂലം നല്‍കാന്‍ ഭട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പോലീസ് കോണ്‍സ്റ്റബിള്‍ കെ.ഡി.പന്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കുണ്ടെന്നതിന് തെളിവുകള്‍ പുറത്തുവിട്ട ഓഫീസറാണ് സഞ്ജീവ് ഭട്ട്.

ഭട്ടിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ മോഡി സര്‍ക്കാരിനേറ്റ കടുത്ത തിരിച്ചടിയാണ് കോടതിയുടെ ഈ തീരുമാനം.

One Response to “സര്‍ക്കാറിന്റെ അപേക്ഷ തള്ളി; ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും”

  1. firoz

    എന്നായാലും ഒരു ദിവസം സത്യം പുറത്തു വരും…മോഡി ശിക്ഷിക്കപെടും..അല്ലെങ്കില്‍ ആരെങ്കിലും മോഡിയെ വധിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.