എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: കൊടി സുനിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
എഡിറ്റര്‍
Monday 18th June 2012 11:42am

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൊടി സുനിയെ 11 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊടി സുനിയെ ഈ മാസം 29 വരെയും സിജിത്തിനെ 22 വരെയുമാണ് കസറ്റ്ഡിയില്‍ വിട്ടത്. കൂടുതല്‍ ചോദ്യം ചെയ്യാനാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

അറസ്റ്റിലായ ശേഷം കൊടിസുനിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കിയിരുന്നു. രൂപസാദൃശ്യമുള്ള ഒമ്പത് പേര്‍ക്കൊപ്പം നിര്‍ത്തിയ കൊടി സുനിയെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞതായാണ് സൂചന.

അതേസമയം കേസിലെ മറ്റൊരു പ്രതിയായ സി.പി.ഐ.എം കണ്ണൂര്‍ ഏരിയാസെക്രട്ടറി പി.പി രാമകൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നേരത്തേ അറസ്റ്റിലായ രാമകൃഷ്ണന്‍ ഹൃദ്രോഗിയായതിനാല്‍ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് സര്‍ജ്ജറി നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്.

അതേസമയം സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

കേസ്ഡയറിയും അന്വേഷണറിപ്പോര്‍ട്ടും ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം ജാമ്യഹര്‍ജി പരിഗണിച്ച കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേസ്ഡയറി ശനിയാഴ്ച കോടതിയില്‍ ഹാജരാക്കാനായിരുന്നില്ല.

Advertisement