Administrator
Administrator
ലിസ് കേസ്: സെന്‍കുമാറിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം
Administrator
Thursday 25th August 2011 3:12pm

courtകൊച്ചി: ലിസ് സാമ്പത്തികത്തട്ടിപ്പ് കേസില്‍ ഐ.ജി ടി.പി സെന്‍കുമാറിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചെന്ന് എറണാകുളം സി.ജെ.എം കോടതി ആരോപിച്ചു. വിചാരണ ശരിയായ രീതിയലല്ല നടക്കുന്നതെന്ന് സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കോടതിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഈ കേസില്‍ സെന്‍കുമാറിന്റെ കളിപ്പാവയായാണ് പ്രവര്‍ത്തിക്കുന്നത്. ചില കടലാസുപുലികളെ അഴിച്ചുവിട്ടും റിപ്പോര്‍ട്ടര്‍ ചാനലിനെ ഉപയോഗിച്ചും കോടതിക്കെതിരെ സ്‌തോഭജനകമായ വാര്‍ത്തകള്‍ പടച്ചുവിടുകയാണ് സെന്‍കുമാര്‍. സെന്‍കുമാര്‍ കോടതിയലക്ഷ്യ നടപടി ക്ഷണിച്ചുവരുത്തുകയാണെന്നും സി.ജെ.എം വ്യക്തമാക്കി.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്നെങ്കിലും അന്വേഷണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ സെന്‍കുമാറിന്റെ പക്കലായിരുന്നുവെന്നും കോടതി പറഞ്ഞു. വിചാരണ വൈകിപ്പിക്കാന്‍ ഈ സമയത്ത് നടക്കുന്ന ഇടപെടലുകള്‍ ദുരുദ്ദേശപരമാണെന്നും കോടതി വ്യക്തമാക്കി.

ലിസ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

Advertisement