Categories

കസ്റ്റഡി മരണം: മുഹമ്മദ് യാസീനെ അറസ്റ്റ് ചെയ്യാത്തതെന്ത്?: കോടതി

ig-muhammed-yaseeപാലക്കാട്: പുത്തൂര്‍ കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന സി.ബി.ഐക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ പ്രതിപ്പട്ടികയിലുള്ള എ.ഡി.ജി.പി മുഹമ്മദ് യാസീനെയും ഐ.ജി വിജയ് സാഖറെയെയും അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. കേസില്‍ പ്രതിയായ എസ്.ഐ രമേശ് സമര്‍പ്പിച്ച ജാമ്യാപേക്ഷയെ സി.ബി.ഐ എതിര്‍ത്തപ്പോഴാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് കമാല്‍പാഷ സി.ബി.ഐക്ക് നേരെ വിമര്‍ശനമുന്നയിച്ചത്.

കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സൈ്വര വിഹാരം നടത്തുമ്പോള്‍ സാധാരണ പോലീസുകാരെ സി.ബി.ഐ ജയിലിലിട്ട് പീഡിപ്പിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഇരട്ടത്താപ്പാണ്. രാജ്യത്തെ ഉന്നതമായ അന്വേഷണ ഏജന്‍സിസായ സി.ബി.ഐ ഇത്തരത്തില്‍ അധപ്പതിക്കുന്നത് അപമാനകരമാണ്. കേസില്‍ ആദ്യം സമര്‍പ്പിച്ച കുറ്റ പത്രത്തില്‍ അഞ്ച് പ്രതികളാണുണ്ടായിരുന്നത്. പിന്നീട് പ്രതികള്‍ കൂടുതലുണ്ടെന്ന് പറഞ്ഞു. ഒരു അന്വേഷണ ഏജന്‍സി ഇത്തരത്തിലാണോ പെരുമാറേണ്ടതെന്നും കോടതി ചോദിച്ചു. ഈ കേസില്‍ സി.ബി.ഐയുടെ അന്വേഷണത്തില്‍ സംശയമുണ്ടെന്നും കോടതി വ്യക്തമാക്കി.

സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ സാഖറെ 15ാം പ്രതിയും യാസീന്‍ 16ാം പ്രതിയുമാണ്. മാര്‍ച്ച് 29നാണ് സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൂത്തൂരില്‍ പട്ടാപ്പകല്‍ ഷീലയെ കഴുത്തറത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു സമ്പത്ത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് സമ്പത്ത് മരണപ്പെട്ടതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമാണ് സമ്പത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.