കൊച്ചി: ഹൊറൈസണ്‍ മണിച്ചെയ്ന്‍ തട്ടിപ്പു കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ആലുവ സെഷന്‍സ് കോടതിയുടെ നടപടിയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതികള്‍ക്ക് തിടുക്കപ്പെട്ട് ജാമ്യം അനുവദിക്കുകയായിരുന്നുവെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കമാല്‍പാഷ വിലയിരുത്തി. നീതിബോധമുള്ളതുകൊണ്ട് കേസില്‍ ഇടപെടുകയാണെന്നും കോടതി വ്യക്തമാക്കി. കേസില്‍ പ്രതികളായ മൂന്നു പേര്‍ക്കായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്.