തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിലെ മുഴുവന്‍ ഹര്‍ജികളും വിജിലന്‍സ് കോടതി ഈ മാസം 13 ന് പരിഗണിയ്ക്കും. ആരോപണം ഉന്നയിച്ച പരാതിക്കാരന്റെ മൊഴി എടുക്കാത്തതെന്താണെന്നും അന്വേഷണസംഘത്തോട് കോടതി ആരാഞ്ഞു. ടൈറ്റാനിയം അഴിമതിക്കേസില്‍ കോടതി മേല്‍നോട്ടം വഹിക്കണമെന്ന ഹര്‍ജിയും അതേദിവസം പരിഗണിക്കും. ടൈറ്റാനിയം ജീവനക്കാന്‍ ജയനാണു ഹര്‍ജി സമര്‍പ്പിച്ചത്.

ടൈറ്റാനിയനത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ജയന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ അന്വേഷണം വേണ്ടെന്നും നിലവിലുള്ള അന്വേഷണത്തില്‍ ഈ പരാതികൂടി ഉള്‍പ്പെടുത്തിയാല്‍മതി എന്നായിരുന്നു കോടതിയുടെ നിലപാട്.  അന്വേഷണത്തില്‍ തൃപ്തനല്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചത്.

Malayalam News

Kerala News In English