ന്യൂദല്‍ഹി: മാറാട് കൂട്ടക്കൊലയില്‍ 24 പ്രതികള്‍ക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.

Ads By Google

രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസും അയച്ചിട്ടുണ്ട്.

Subscribe Us:

പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റി. വിചാരണക്കോടതി വെറുതെവിട്ട ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.