കൊച്ചി: രാഷ്ട്രീയ എതിരാളികളെ വാടകക്കൊലയാളികളെ ഉപയോഗിച്ച് വകവരുത്തുന്ന സംഭവം കേരളത്തില്‍ വര്‍ധിച്ചുവരുന്നതായി ഹൈക്കോടതി. ഇത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും കോടതി വ്യക്തമാക്കി.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ സി.പി.ഐ.എം നേതാക്കള്‍ മോഹനന്‍, കെ.സി.രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

Ads By Google

രാഷ്രീയ എതിരാളികളെ വാടകക്കൊലയാളികളെ ഉപയോഗിച്ച് ഇല്ലാതാക്കുന്നത് അപലപനീയമാണ്. ഇത് കേരളത്തില്‍ നിന്നും തുടച്ച് നീക്കപ്പെടേണ്ടിയിരിക്കുന്നെന്നും കോടതി നിരീക്ഷിച്ചു.

കൊലപാതക കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതികള്‍ സൂക്ഷ്മത കാണിക്കണം. സാക്ഷികള്‍ക്ക് സത്യം പറയാന്‍ അവസരം ഉണ്ടാകണം. ഇത്തരം കേസുകളില്‍ വ്യക്തി താത്പര്യത്തിന് ഉപരിയായി സമൂഹത്തിന്റെ താത്പര്യത്തിന് പ്രാധാന്യം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.