എഡിറ്റര്‍
എഡിറ്റര്‍
ഭര്‍ത്താവിനാല്‍ പീഡിപ്പിയ്ക്കപ്പെട്ടാലും ബലാത്സംഗമായി കണക്കാക്കാം: ദല്‍ഹി കോടതി
എഡിറ്റര്‍
Wednesday 5th March 2014 6:10am

rape-2

ന്യൂദല്‍ഹി: ഭര്‍ത്താവിനാല്‍ പീഡിപ്പിയ്ക്കപ്പെട്ടാലും അത് ബലാത്സംഗമായി കണക്കാക്കാമെന്ന് ദല്‍ഹി കോടതി.

രാജ്യത്തെ സ്ത്രീകള്‍ വിവാഹബന്ധങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ നിശബ്ദമായി സഹിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ഗര്‍ഭിണിയായ സ്ത്രീ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

വിവാഹ ബന്ധങ്ങള്‍ക്കകത്തു നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ഗൗരവപരമായ നിയമ നടപടികളുണ്ടാവാറില്ല. ലൈംഗികാതിക്രമം നേരിട്ട ഒരു ഭാര്യ മറ്റു ലൈംഗികാതിക്രമ ഇരകള്‍ക്ക് ഭരണകൂടം നല്‍കുന്ന പരിഗണനയ്ക്ക് അര്‍ഹയാവാറുമില്ല.

അത്തരം സാഹചര്യങ്ങളില്‍ ആ സ്ത്രീയ്ക്ക് പരിഗണന നല്‍കേണ്ടതുണ്ട്.

ലൈംഗിക പീഡനങ്ങളിലെ ഇരകള്‍ക്ക് പരിരക്ഷ നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. പീഡിപ്പിച്ചത് ഭര്‍ത്താവ് ആയതുകൊണ്ടു മാത്രം അതില്‍ വിവേചനം കാണിയ്ക്കാന്‍ പാടില്ല- കോടതി വ്യക്തമാക്കി.

ഗര്‍ഭിണിയായ ഭാര്യയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ ഭര്‍ത്താവിന്റെ ഹരജി കോടതി തള്ളുകയും ചെയ്തു.

Advertisement